റാഗിങിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൈ തല്ലിയൊടിച്ചു..!!

മലപ്പുറം വാണിയമ്ബലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. വണ്ടൂര്‍ വാണിയമ്ബലം സ്കൂളിലെ പ്ലസ് വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്. റാഗ് ചെയ്ത വിവരം അധ്യാപകരോട് പരാതിപ്പെട്ടതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു.

ഇരുമ്പ് കമ്പി ഉപയോഗിച്ച്‌ കൈ അടിച്ചൊടിച്ചു എന്നാണ് പരാതി. വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം കോഴിക്കോട് പ്ലസ് വണ്‍ വിദ്യാത്ഥിക്ക് റാഗിങിനിടെ കര്‍ണപുടം പൊട്ടിയിരുന്നു. ചെവിക്ക് അടിയേറ്റ പതിനാറുകാരന് കേള്‍വിക്കുറവ് സംഭവിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*