റാഗിങ്ങ്; അടിയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയുടെ ക‍ർണപടം പൊട്ടി..!!

കോഴിക്കോട് നൊച്ചാട് ഹയർ സെക്കന്‍ററി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ റാഗിങ്ങ്. ചെവിക്ക് അടിയേറ്റ പതിനാറുകാരന്‍റെ കർണപടം പൊട്ടിയിട്ടുണ്ടെന്ന് ഡോക്ടർമാർ. കേൾവിക്കുറവുണ്ട്. തോളിനും സാരമായ പരിക്കേറ്റിട്ടുണ്ട്.

പ്ലസ് വൺ വിദ്യാർത്ഥി ഹാഫിസ് അലിക്കാണ് മർദനമേറ്റത്. ഹാഫിസിനെ കോഴിക്കോട്  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകുകയാണ്.

വിദ്യാർത്ഥിയുടെ പരാതി പൊലീസിന് കൈമാറിയെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന് നൊച്ചാട് ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥി പരാതി നൽകിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*