പ്രവാസിയുടെ ആത്മഹത്യ; മൊഴിയെടുക്കല്‍ ഇന്നും തുടരും..!!

പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുക്കല്‍ ഇന്നും തുടരും. നഗരസഭാ സെക്ട്രട്ടറിയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതാണെങ്കില്‍ സാജന്‍റെ സംരംഭമായ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് നാളെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കും.

എന്നാല്‍ സാജന്‍റെ ആത്മഹത്യയില്‍ പി കെ ശ്യാമളയ്ക്കെതിരെ തെളിവില്ലെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ശ്യാമളയ്ക്കെതിരെ വിരല്‍ ചൂണ്ടുന്ന പ്രാഥമിക തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തി നില്‍ക്കുന്നത്.

അതേസമയം, ശ്യാമളയ്ക്കെതിരായ അരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സാജന്‍റെ ഭാര്യ ബീന. ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന നിലപാടിലാണ് ബീനയും മറ്റ് ബന്ധുക്കളും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*