പൊലീസിനെ പേടിച്ചോടിയ പ്രതി മാന്‍ഹോളില്‍ വീണു..!!

പൊലീസിനെ ഭയന്ന് കടന്നുകളയാന്‍ ശ്രമിച്ച പ്രതി മാന്‍ഹോളില്‍ വീണു. പ്രതിയെ പിന്തുടര്‍ന്നെത്തിയ പൊലീസുകാരനും മാന്‍ഹോളില്‍ വീണെങ്കിലും ഇരുവര്‍ക്കും പരുക്കേറ്റില്ല. മയക്കുമരുന്ന് ഉപയോഗിക്കുന്നെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അബുദാബി പൊലീസ് യുവാവിനെ പിടികൂടാനെത്തിയത്.

റോഡില്‍ വെച്ച്‌ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടാനായി അടുത്തെത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ റോഡരികിലുള്ള മാന്‍ ഹോളിനുള്ളിലേക്കാണ് പ്രതി വീണത്. പിന്നാലെയെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനും മാന്‍ഹോളില്‍ വീണു.

തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിക്ക് അബുദാബി പ്രാഥമിക ക്രിമിനല്‍ കോടതി 10,000 ദിര്‍ഹം പിഴയും ഒരു മാസം തടവുമാണ് ശിക്ഷ വിധിച്ചത്. അതെ സമയം ശിക്ഷാവിധിക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചു. താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ റദ്ദാക്കണമെന്നുമാണ് ഇയാള്‍ കോടതിയില്‍ വാദിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*