Monthly Archives: June 2019

റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം..!!

റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് ദാരുണാന്ത്യം. തമിഴ്നാട് താംബരം സേലയൂരിൽ ആണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് വീട്ടിലെ ഫ്രിഡ്ജിന്‍റെ കംപ്രസര്‍ പൊട്ടിത്തെറിച്ച്‌ ആണ് ദാരുണ അപകടമുണ്ടായത്. തമിഴ് ന്യൂസ് ചാനല്‍ ന്യൂസ് ജെയിലെ സീനിയർ റിപ്പോർട്ടർ പ്രസന്ന (36), ഭാര്യ അർച്ചന (30), മാതാവ് രേവതി (59) എന്നിവരാണു മരിച്ചത്. രാത്രി 2 മണിയോടെയാകാം അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം. പ്രസന്ന, രേവതി എന്നിവരുടെ മൃതദേഹങ്ങള്‍ സ്വീകരണമുറിയിലും അര്‍ച്ചനയുടേത് കിടപ്പുമുറിയിലുമാണു കണ്ടെത്തിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും തുണികളും മാത്രമാണ് ...

Read More »

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്..!!

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്. ജയില്‍ സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ ഇന്ന് നടത്തിയ റെയ്ഡില്‍ രണ്ട് മൊബൈല്‍ ഫോണുകളും ഒരു സോളാര്‍ ചാര്‍ജറും പിടിച്ചെടുത്തു. ജയിലില്‍ ദിവസവും പരിശോധന നടത്തണമെന്ന ഡി.ജി.പി ഋഷിരാജിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് മൊബൈല്‍ ഫോണുകള്‍ പടികൂടിയത്. കഴിഞ്ഞ ദിവസവും ജയിലില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും പിടികൂടിയിരുന്നു. ജയില്‍ പരിസരത്ത് കുഴിച്ചിട്ട നിലയില്‍ 6 ഫോണുകളാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്. സെല്ലുകള്‍ക്ക് മുകളില്‍ ഉത്തരത്തില്‍ ഒളിപ്പിച്ചിരുന്ന ഫോണുകളും പോലീസ് പിടിച്ചെടുത്തു. പവര്‍ബാങ്കുകള്‍, ഹെഡ്സെറ്റുകള്‍, കഞ്ചാവ് ഉള്‍പ്പെടെ ...

Read More »

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് മേല്‍ക്കൈ..!!

സംസ്ഥാനത്തെ 44 തദ്ദേശസ്വയംഭരണവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ.22 ഇടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയം നേടി. എല്‍ഡിഎഫ് – 23, യുഡിഎഫ് – 17, ബിജെപി -4 എന്നിങ്ങനെയായിരുന്നു നേരത്തെ സീറ്റ് നില. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ ആറ് സീറ്റുകള്‍ എല്‍ഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു. എല്‍ഡിഎഫ് ജയിച്ച എഴ് സീറ്റുകള്‍ യുഡിഎഫും തിരിച്ചു പിടിച്ചു. ഇതോടൊപ്പം കല്ലറ പഞ്ചായത്ത് ഭരണവും അവര്‍ നേടി. തൃശ്ശൂര്‍ ജില്ലയില്‍ ഉപതെരഞ്ഞടുപ്പ് നടന്ന നാല് വാര്‍ഡുകളില്‍ എല്‍ഡിഎഫിന്‍റെ കൈവശമുണ്ടായിരുന്ന ...

Read More »

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ സ്‌റ്റേ നീക്കാനാവില്ലെന്ന് ഹൈകോടതി..!!

സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് ഏര്‍പ്പെടുത്തിയ സ്‌റ്റേ നീക്കാനാവില്ലെന്ന് ഹൈകോടതി. സംസ്ഥാന സര്‍ക്കാരാണ് സ്‌റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കെഇആറില്‍ ഭേദഗതി വരുത്തുന്നതിന് സര്‍ക്കാറിന് തടസമില്ലെന്നും കോടതി അറിയിച്ചു. എച്ച്‌എസ്ടിഎ, കെഎച്ച്‌എസ്ടിയു, എച്ച്‌എസ്‌എസ്ടിഎ എന്നിവരുടെ ഹര്‍ജിയിലാണ് ഈ നടപടി. സ്റ്റേ അനുവദിച്ചിരിക്കുന്നത് രണ്ട് മാസത്തേക്കാണ്. ജൂണ്‍ 17നായിരുന്നു സിംഗിള്‍ ബെഞ്ചിന്‍റെ ഇടക്കാല സ്റ്റേ ഉത്തരവുണ്ടായത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മുമ്ബ് ഇക്കാര്യത്തില്‍ ആക്ഷേപം ഉന്നയിച്ച എല്ലാവരെയും കേള്‍ക്കണമെന്നും നിലവിലെ സംവിധാനം തുടരാമെന്നും കോടതി അറിയിച്ചു.

Read More »

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം..!!

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. അടുത്ത ദിവസങ്ങളില്‍ അറബിക്കടലിലും ബംഗാള്‍ ളള്‍ക്കടലിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെത്ത് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ 28 മുതല്‍ 30 വരെ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ ഉള്‍കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റു വീശാന്‍ സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക്- പടിഞ്ഞാറന് അറബിക്കടലില് ശക്തമായ കാറ്റ് വീശാന് സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Read More »

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; അഞ്ച് സീറ്റുകളിൽ ബിജെപിയ്ക്ക് ജയം..!!

സംസ്ഥാനത്ത് 13 ജില്ലകളിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം. കണ്ണൂർ ധർമ്മടം, പാലക്കാട് മലമ്പുഴ, തിരുവനന്തപുരം മാറനല്ലൂർ, പഞ്ചായത്തുകളിലും തൊടുപുഴ, ചേർത്തല നഗരസഭകളിലുമാണ് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. സിപിഎമ്മിന്‍റെ ഉരുക്ക് കോട്ടയായ കണ്ണൂർ ധർമ്മടത്തെ കിഴക്കേ പാലയാട് വാർഡാണ് ബിജെപി നിലനിർത്തിയത്. ബിജെപി സ്ഥാനാർത്ഥി ദിവ്യ ചെളളത്ത് മികച്ച വിജയം നേടി. 56 വോട്ടിനാണ് ദിവ്യയുടെ ജയം. പാലക്കാട്, മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്ന് ഏഴാം വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 55 വോട്ടിന് ബിജെപി സ്ഥാനാർത്ഥി സൗമ്യ സതീഷ് വിജയിച്ചു. ബിജെപി 286 ...

Read More »

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍..!!

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പൊതുവിതരണ സംവിധാനം വഴിയുള്ള റേഷന്‍ രാജ്യത്തിന്‍റെ ഏത് ഭാഗത്തും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വന്‍ അദ്ധ്യക്ഷനായ യോഗമാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളിലെ ഭക്ഷ്യ സെക്രട്ടറിമാരും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോ-ഓപ്പറേഷന്‍, സ്റ്റേറ്റ് വെയര്‍ ഹൗസിംഗ് കോ-ഓപ്പറേഷന്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ...

Read More »

ജ​യി​ലി​ല്‍​നി​ന്നു ചാടിയ വ​നി​താ ത​ട​വു​കാ​ര്‍ അറസ്റ്റില്‍..!!

അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​ത ജ​യി​ലി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട ത​ട​വു​കാ​ര്‍ പി​ടി​യി​ല്‍. പാ​ലോ​ടി​നു സ​മീ​പം അ​ടു​ക്കും​ത​റ​യി​ല്‍​നി​ന്നാ​ണ് സ​ന്ധ്യ, ശി​ല്‍​പ്പ പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വ​ര്‍​ക്ക​ല ത​ച്ചോ​ട് അ​ച്യു​ത​ന്‍​മു​ക്ക് സ​ജി വി​ലാ​സ​ത്തി​ല്‍ സ​ന്ധ്യ, പാ​ങ്ങോ​ട് ക​ല്ല​റ ക​ഞ്ഞി​ന​ട തേ​ക്കും​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശി​ല്‍​പ്പ എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ല്‍​ചാ​ടി​യ​ത്. ജ​യി​ല്‍ ചാ​ടാ​നു​ള്ള പ​ദ്ധ​തി ഇ​വ​ര്‍ നേ​ര​ത്തെ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​താ​യും ഇ​തി​ന് ഇ​വ​ര്‍​ക്ക് ത​ട​വു​കാ​രി​ല്‍ ഒ​രാ​ളു​ടെ​യും പു​റ​ത്തു​ള്ള ഒ​രു യു​വാ​വി​ന്‍റെ​യും സ​ഹാ​യം കി​ട്ടി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ര്‍ ജ​യി​ലി​ന്‍റെ പി​ന്‍​വ​ശ​ത്തു​ള്ള മു​രി​ങ്ങ​യി​ലൂ​ടെ ക​യ​റി മ​തി​ലി​നു മു​ക​ളി​ലെ​ത്തി ...

Read More »

വള്ളിക്കുന്നില്‍ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി..!!

മലപ്പുറം വള്ളിക്കുന്നില്‍ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കുന്നില്‍ വലിയ കോഴിക്കാട്ടില്‍ അജിതയാണ് മരിച്ചത്. അതേസമയം മരണ കാരണം വ്യക്തമല്ല. ആത്മഹത്യ ആണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. അതേസമയം ഭര്‍ത്താവിന്‍റെ ശാരീരിക പീഡനം സഹിക്കാന്‍ കഴിയാതെ കഴിഞ്ഞ ദിവസം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയുടെ നില അതീവ ഗുരുതരമായി തുടരുന്നു . മാവേലിക്കര വള്ളിക്കുന്നത്ത് രാജലക്ഷ്മിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് . വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ഗോപകുമാറിനെതിരെ പൊലീസ് കേസെടുക്കും . വള്ളിക്കുന്നം പടയണിവട്ടത്തെ വാടകവീട്ടില്‍ വച്ചാണ് രാജലക്ഷ്മി ആത്മഹത്യയ്ക്ക് ശ്രമിച്ചത് ...

Read More »

പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി.ജയരാജന്‍..!!

പ്രവാസി വ്യവസായി സാജന്‍ പാറയിലിന്‍റെ ആത്മഹത്യയില്‍ പി.കെ ശ്യാമളക്ക് വീഴ്ച പറ്റിയെന്ന് ആവര്‍ത്തിച്ച് പി.ജയരാജന്‍. ശ്യാമളക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന സംസ്ഥാന കമ്മിറ്റി നിലപാടിനെ തള്ളിയാണ് ജയരാജന്‍ നിലപാട് ആവര്‍ത്തിച്ചത്. സമകാലിക മലയാളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയരാജന്‍ ഇക്കാര്യം ആവര്‍ത്തിച്ചത്. സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളക്ക് സാജന്‍റെ പരാതിയില്‍ ഇടപെടാ‍ന്‍ ഉത്തരവാദിത്തമുണ്ടായിരുന്നു. ആ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ചവന്നു എന്നത് ഉള്‍ക്കൊള്ളാന്‍ പി.കെ ശ്യാമള തയ്യാറാകണമെന്നും പി. ജയരാജന്‍ ആവശ്യപ്പെടുന്നു. തന്‍റെ ജനകീയതയില്‍ പാര്‍ട്ടിക്ക് അതൃപ്തി ഉണ്ടാകേണ്ട കാര്യമില്ലെന്നും ജയരാജന്‍ പറയുന്നു.

Read More »