ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം; പത്തംഗ സംഘം പിടിയില്‍..!!

ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ പത്തംഗ സംഘം പിടിയില്‍. ഇന്നലെ എക്‌സൈസ് നടത്തിയ പിരശോധനയിലാണ് സംഘം പിടിയിലായത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊച്ചി മരടിലെ ഫ്ലാറ്റില്‍ മുറിയെടുത്താണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നതെന്ന വിവരങ്ങള്‍ ലഭിച്ചത്.

തുടര്‍ന്ന ഫ്ലാറ്റില്‍ റെയ്ഡ് നടത്തി കഞ്ചാവ് കണ്ടെടുത്തു. ഭക്ഷണത്തിന് ഓര്‍ഡര്‍ ലഭിക്കുമ്പോള്‍ ഹോട്ടലില്‍ നിന്നും എത്തിച്ചുകൊടുക്കും ബാക്കി സമയങ്ങളില്‍ ഇവര്‍ കഞ്ചാവ് വില്‍പന നടത്തുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഘത്തിലെ രണ്ട് യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തില്‍ വെച്ചൂരില്‍ കണ്ടതോടെയാണ് സംഭവം പുറത്തുവരുന്നത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*