നിപ; 86 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ..!!

നിപ ബാധിച്ച രോഗിയുമായി സമ്പർക്കം പുലർത്തിയ 86 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിൽ. ഒൻപത് ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ഏറ്റവും കൂടുതൽ പേർ നിരീക്ഷണത്തിലുള്ളത് തൃശൂരാണ്. തൃശൂരിൽ 27 പേരാണ് നിരീക്ഷണത്തിൽ.

17 പുരുഷൻമാരും 10 സ്ത്രീകളും. വിദ്യാർഥി ചികിത്സ തേടിയ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെ മൂന്ന് ഡോക്ടർമാരും ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും വിദ്യാർഥി താമസിച്ച ഹോസ്റ്റൽ ജീവനക്കാരും ഇവരിൽ ഉൾപ്പെടുന്നു. ഹോസ്റ്റൽ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.

നിപ ബാധ എങ്ങനെയുണ്ടായി എന്നറിയാനുള്ള ശ്രമങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ആരോഗ്യ വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും ശാസ്ത്രീയ പരിശീലനം ലഭിച്ചവരുടെയും നേതൃത്വത്തിൽ ഇതിനായി പ്രത്യേക പരിശോധന നടത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*