നീരവ് മോഡിയുടെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി.

സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോഡിയുടെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി. ലണ്ടനിലെ റോയൽ കോർട്ട് ഓഫ് ജസ്റ്റിസാണ്  ജാമ്യാപേക്ഷ തള്ളിയത്. നീരവിന്‍റെ ജാമ്യാപേക്ഷയെ ഇന്ത്യ ശക്തമായി എതിർത്തതിനെ തുടർന്നാണ് കോടതി നടപടി.

ഇത് നാലാം തവണയാണ് നീരവിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോഡി മാർച്ചിലായിരുന്നു ലണ്ടനിൽ അറസ്റ്റിലായത്. വിചാരണ പൂർത്തിയായാൽ നീരവ് മോഡിയെ കൈമാറുന്നത് സംബന്ധിച്ച് കോടതി തീരുമാനമെടുക്കും.

നീരവിനെ ഇന്ത്യക്ക് കൈമാറണമെന്ന എൻഫോഴ്സ്മെന്റ് ആവശ്യത്തെ തുടർന്ന് കോടതി നേരത്തെ ഇയാൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വാറന്റിനെ ചുടർന്നായിരുന്നു അറസ്റ്റ്. വിദേശത്തും നാട്ടിലുമായി 1726 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ നേരത്തെ കണ്ടു കെട്ടിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*