മുതിര്‍ന്ന നടി പി.കെ.കാഞ്ചന അന്തരിച്ചു..!!

മുതിര്‍ന്ന നടി  പി.കെ.കാഞ്ചന അന്തരിച്ചു. 89 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചേര്‍ത്തലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവാണ് നടി പി.കെ കാഞ്ചന. കലാനിലയം നാടകങ്ങളില്‍ സജീവമായിരുന്ന കാഞ്ചന  1950ല്‍ എം. ശ്രീരാമുലു നായിഡു സംവിധാനം ചെയ്ത പ്രസന്നയിലൂടെയായിരുന്നു സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്.

ചങ്ങനാശ്ശേരി ഗീഥയിലും അഭിനയിച്ചിട്ടുണ്ട്. 850ഓളം നാടകങ്ങളില്‍ വേഷമിട്ട കാഞ്ചന ജോസ് പ്രകാശ്, ഓച്ചിറ വേലുക്കുട്ടി, രാജന്‍ പി.ദേവ്  എന്നിവര്‍ക്കൊപ്പം നാടകങ്ങളില്‍ വേഷം ചെയ്തിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ഓലപ്പീപ്പി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കെയര്‍ ഓഫ് സൈറാബാനു, ക്രോസ് റോഡ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. വിജയ് സൂപ്പറും പൌര്‍ണമിയുമാണ് അവസാന ചിത്രം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*