മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ രാജ്യസഭ കാലാവധി ഇന്ന് തീരും..!!

അസമില്‍ നിന്നുള്ള എം.പിയായ ആയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്‍റെ രാജ്യസഭ കാലാവധി ഇന്ന് തീരും. തെരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ എം.എല്‍.എമാര്‍ ഇല്ല എന്നതുകൊണ്ട് അസമില്‍ നിന്ന് രാജ്യസഭയിലേക്ക് വീണ്ടും എത്താനാവില്ല.

അതേസമയം തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മന്‍മോഹന്‍സിങ്ങിനായി വിട്ടുനല്‍ക്കാന്‍ ഡി.എം.കെ സന്നദ്ധമാണ്. 1991ലാണ് അസമില്‍ നിന്നും മന്‍മോഹന്‍ സിങ് ആദ്യമായി രാജ്യസഭയില്‍ എത്തിയത്.

പിന്നീടതില്‍ മുടക്കമുണ്ടായില്ല. അവസാനമായി തെരഞ്ഞെടുക്കപ്പെട്ടത് 2013 മെയ് 30ന്. കോണ്‍ഗ്രസ് അധികാരത്തിലുണ്ടാവുകയും വന്‍ ഭൂരിപക്ഷം ഉണ്ടാവുകയും ചെയ്ത കാലത്തായിരുന്നു അത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*