എം.പിമാരെ അത്താഴവിരുന്നിന്​ ക്ഷണിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്രമോദി.

സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റ ലോക്​സഭ എം.പിമാരെ അത്താഴവിരുന്നിന്​ ക്ഷണിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്​ച ഡല്‍ഹിയിലെ അശോക ഹോട്ടലിലാണ്​ അത്താഴവിരുന്ന്​ നടക്കുക. രാജ്യസഭാ എം.പിമാരെയും വിരുന്നിന്​ ക്ഷണിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ്​ ജോഷി അറിയിച്ചു.

രണ്ടാം തവണ​ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ്​ നരേന്ദ്രമോദി എം.പിമാരുടെ യോഗം വിളിക്കുന്നത്​. ഇന്ന്​ ഡല്‍ഹിയില്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്​’ എന്ന വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത വിവിധ പാര്‍ട്ടി അധ്യക്ഷന്‍മാരുടെ യോഗം നടക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*