മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാന്‍ സി.ഒ.ടി നസീറിന്‍റെ രഹസ്യമൊഴിയെടുക്കും

വടകരയിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നസീറിന്‍റെ  രഹസ്യമൊഴിയെടുക്കും. മൊഴികളിലെ ആശയക്കുഴപ്പം ഒഴിവാക്കാനാണ്ര ഹസ്യമൊഴിയെടുക്കുന്നത്. ഇതിനായി പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. നേരത്തെ മൂന്ന് തവണ നസീറിന്‍റെ മൊഴി എടുത്തിരുന്നു.

എ.എന്‍ ഷംസീറിനെതിരെ നല്‍കിയ മൊഴി രണ്ടു തവണ പോലീസ് രേഖപ്പെടുത്തിയില്ല എന്നു നസീര്‍ നേരത്തെ ആരോപിച്ചിരുന്നു.തലശ്ശേരി സ്റ്റേഡിയം നവീകരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് എ.എന്‍ ഷംസീര്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും നസീര്‍ ആരോപിച്ചു. മെയ് 18നാണ് സി.ഒ.ടി നസീറിനെതിരെ വധശ്രമമുണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*