മസ്തിഷ്ക്കവീക്കം: ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 108 ആയി..!!

ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്ക്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 108 ആയി. മൂന്നൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികിത്സയിലാണ്. കൂടുതല്‍ കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിച്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിയത്. രോഗികളെ സന്ദര്‍ശിക്കുന്നതിനിടെ ആശുപത്രിക്ക് മുന്നില്‍ നാട്ടുകാരും രോഗികളുടെ ബന്ധുക്കളും സംഘടിച്ച് നീതീഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധിച്ചു.

കുട്ടികള്‍ മരിക്കുന്നത് തുടരുമ്പോഴും സര്‍ക്കാര്‍ വേണ്ട ഇടപെടല്‍ നടത്തുന്നില്ല എന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഒരു കിടക്കയില്‍ തന്നെ ഒന്നിലധികം കുട്ടികളെ കിടത്തുകയാണെന്നും പ്രാഥമിക സൗകര്യം പോലും സര്‍ക്കാര്‍ ഒരുക്കുന്നില്ലെന്നും രോഗികളുടെ ബന്ധുക്കള്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*