കുപ്പി വെള്ളം 11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കും; ഭക്ഷ്യമന്ത്രി.

കുപ്പി വെള്ളത്തെ അവശ്യ വസ്തുവിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. കുപ്പി വെള്ളം 11 രൂപയ്ക്ക് വില്‍ക്കാനാവശ്യമായ നടപടികള്‍ ആരംഭിക്കും. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർധന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

കാലാവസ്ഥ മാറ്റമാണ് വിലവര്‍ധനക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾ നേരിടുന്ന പ്രതിസന്ധി മറികടക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് എം.വിന്‍സെന്റ് എം.എല്‍.എ കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*