കൊച്ചി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ രാത്രിയിലേക്ക് മാത്രം ആക്കുന്നു..!!

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ താത്കാലികമായി രാത്രിയിലേക്ക് മാത്രം ആക്കുന്നു. നവംബര്‍ മുതല്‍ അഞ്ചു മാസത്തേയ്ക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയുള്ള സര്‍വ്വീസുകള്‍ക്കാണ് താത്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നവീകരണത്തിനു വേണ്ടി റണ്‍വേ അടച്ചിടുന്നതിനാലാണ് സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ 31 ആഭ്യന്തര സര്‍വീസുകളും 7 രാജ്യാന്തര സര്‍വീസുകളുമാണ് പകല്‍ സമയത്ത് കൊച്ചിയില്‍ നിന്നും പുറപ്പെടുന്നത്. ഇത്രയും സര്‍വീസുകള്‍ കൊച്ചിയിലേക്ക് വരുന്നുമുണ്ട്.

നിയന്ത്രണം കൊണ്ടുവരുന്നതോടെ ഈ സര്‍വ്വീസുകള്‍ മുടങ്ങും. എന്നാല്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ 10 വരെ റണ്‍വേ സാധാരണ പോലെ പ്രവര്‍ത്തിക്കും. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിമാനക്കമ്പനികളോട് സമയത്തിനനുസരിച്ച് സര്‍വീസുകള്‍ ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*