കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌ക്കാരം വിവാദത്തില്‍..!!

കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌ക്കാരം വിവാദത്തില്‍. ക്രൈസ്തവസഭയിലെ മെത്രാന്‍മാര്‍ ഉപയോഗിക്കുന്ന അംശവടിയില്‍ അടിവസ്ത്രം ഉള്‍പ്പെടുന്ന കാര്‍ട്ടൂണിന് പുരസ്‌കാരം നല്‍കിയെന്നാണ് ആരോപണം. കെ.കെ സുഭാഷിന്‍റെ ‘വിശ്വാസം രക്ഷതി’ എന്ന കാര്‍ട്ടൂണാണ് വിവാദമായത്.

കാര്‍ട്ടൂണ്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ക്രൈസ്തവ സഭ രംഗത്ത് എത്തിയിട്ടുണ്ട്. ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാര്‍ട്ടൂണ്‍ അങ്ങേയറ്റം പ്രകോപനപരവും പ്രതിക്ഷേധാര്‍ഹവുമാണെന്ന് കെ.സി.ബി.സി വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.

ക്രിസ്ത്യന്‍ ന്യൂനപക്ഷം ഇലക്ഷനില്‍ ഒപ്പം നിന്നില്ല എന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ വിലയിരുത്തലാണോ കാര്‍ട്ടൂണ്‍ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലുള്ള പ്രചോദനം എന്നു സംശയിക്കുന്നതായും അദ്ദേഹം ചോദിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*