ഇന്ത്യയുടെ മിന്നുന്ന ജയത്തെ ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ..!!

ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നുന്ന ജയത്തെ ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ്. നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണമായിരുന്നുവെന്നും ഫലം ഒന്നു തന്നെയാണെന്നും അമിത് ഷായുടെ ട്വീറ്റില്‍ പറയുന്നു. ലോകകപ്പില്‍ പാകിസ്താനെതിരായ തുടര്‍ച്ചയായ ഏഴാം ജയമാണ് ഇന്നലെ നേടിയത്.

ഇന്ത്യ പാകിസ്താനെതിരെ 89 റണ്‍സിന്‍റെ ജയമാണ് നേടിയത്. പാകിസ്താന്‍ ഇന്നിങ്‌സിന്റെ 35-ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിച്ചെങ്കിലും 212 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഇന്ത്യയുടെ ജയത്തില്‍ ടീമിനെ അഭിനന്ദിച്ച് മറ്റു രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താനെതിരായ മത്സരം വൈകാരികമായി കണ്ടില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മത്സരശേഷം പറഞ്ഞിരുന്നു. ആരാധകരുടെ വികാര പരിസരത്ത് നിന്നല്ല തികഞ്ഞ പ്രൊഫഷണല്‍ സമീപനമാണ് ഉണ്ടായിരുന്നതെന്നും കോഹ്‌ലി പറഞ്ഞിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*