ഗര്‍ഭ നിരോധന ഉറയില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍..!!

ഗര്‍ഭനിരോധന ഉറയില്‍ ദ്രവരൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. വയനാട് കുന്നമ്പറ്റ സ്വദേശി അബ്ദുള്‍ ജസീര്‍, കോഴിക്കോട് കാരന്തൂര്‍ സ്വദേശി അജിനാസ് എന്നിവരാണ് എക്‌സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡിന്റെ പിടിയിലായത്.

വാളയാര്‍ പാലക്കാട് ദേശീയ പാതയില്‍ പുതുശ്ശേരി കുരുടിക്കാട്ടില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് 1.2 കിലോഗ്രാം സ്വര്‍ണം പിടികൂടിയത്.

ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ബുള്ളറ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളം വഴിയാണ് സ്വര്‍ണമെത്തിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*