ഫോറസ്റ്റ് ഓഫീസില്‍ കര്‍ഷകന്‍റെ ആത്മഹത്യാ ഭീഷണി..!!

കോഴിക്കോട് ഡി.എഫ്.ഒ ഓഫീസില്‍ കര്‍ഷകന്‍റെ ആത്മഹത്യാ ഭീഷണി. ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.

ഡിഎഫ്‌ഒ ഓഫീസിലെ മേശയ്ക്ക് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ടായിരുന്നു ജോസഫ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പുരയിടത്തിലെ തേക്കുമരം മുറിക്കാന്‍ കലക്ടര്‍ അനുവദിച്ചിട്ടും ഡി.എഫ്.ഒ തടസ്സം നില്‍ക്കുന്നുവെന്ന് ആരോപണം. അതേസമയം, ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അനുനയ നീക്കവുമായി ജില്ലാ കളക്ടര്‍ രംഗത്തെത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*