ഫേസ്‌ബുക്കില്‍ തന്‍റെ സ്ഥാനം തിരിച്ച്‌ പിടിച്ച്‌ സുക്കര്‍ബര്‍ഗ്.

ഫേസ്ബുക്ക് സ്ഥാപകനും മേധാവിയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് തന്‍റെ സ്ഥാനം നഷ്ടപ്പെടില്ലെന്ന് റിപ്പോര്‍ട്ട് . ഉപഭാക്താക്കളുടെ സുരക്ഷാ ആശങ്കയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ മൂലം പ്രതിസന്ധിയിലായ ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും സുക്കര്‍ബര്‍ഗിനെ പുറത്താക്കണോ എന്നതില്‍ നടന്ന വോട്ടെടുപ്പില്‍ അനുകൂല വിധിയെന്നാണ് റിപ്പോര്‍ട്ട് .

മെയ് 30നാണ് ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം നടന്നത്. സ്വകാര്യതയിലെ സുരക്ഷാവീഴ്ചകള്‍ ഉന്നയിച്ച്‌ സുക്കര്‍ബര്‍ഗിനെതിരെ ഒരു കൂട്ടം ഡയറക്ടര്‍മാര്‍ നീക്കം ശക്തമാക്കി. പരോക്ഷമായിട്ടായിരുന്നു എല്ലാം അണിയറ നീക്കങ്ങളും ഇവര്‍ നടത്തിയത്.

സുക്കര്‍ബര്‍ഗിനെതിരെ വോട്ട് ചെയ്ത് പുറത്താക്കാനുള്ള വന്‍പ്രചാരണമാണ് നടന്നത്. മജോരിറ്റി ആക്ഷന്‍, ആക്ടിവിസ്റ്റ് സംഘടനകളായ കളര്‍ ഓഫ് ചെയ്‍ഞ്ച്, എന്നിവയുടെ നേതൃത്വത്തിലാണ് സുക്കര്‍ബര്‍ഗിനെതിരെയുള്ള നീക്കം നടന്നത് .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*