ഇറാന് മുഹമ്മദ് ബിന്‍ സല്‍മാന്‍റെ മുന്നറിയിപ്പ്..!!

ഒമാന്‍ തീരത്തിനുനേരെ നടന്ന ഓയില്‍ ടാങ്കര്‍ ആക്രമണത്തില്‍ സൗദി അറേബ്യയെ കുറ്റപ്പെടുത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.

സൗദിയ്ക്കുനേരെ ഉയരുന്ന ഏതെങ്കിലും തരത്തിലുള്ള ഭീഷണികളെ ചെറുക്കാന്‍ യാതൊരു മടിയും കാണിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. വ്യാഴാഴ്ചയാണ് ടാങ്കറുകള്‍ക്കുനേരെ ആക്രമണം നടന്നത്. യു.എസ്- ഇറാന്‍ ഉപരോധം ശക്തമായതിനു പിന്നാലെ ഈമാസമുണ്ടായ രണ്ടാമത്തെ ആക്രമണമാണ്.

‘ ഈ മേഖലയില്‍ ഒരു യുദ്ധത്തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ജനങ്ങള്‍ക്ക്, പരമാധികാരത്തിന്, അഖണ്ഡതയ്ക്ക്, സുപ്രധാന താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാവുന്ന എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഞങ്ങള്‍ ഒന്നിനും മടക്കില്ല.’ എം.ബി.എസ് പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*