സിപിഎം വനിതാ നേതാവിനെ അപമാനിച്ചെന്ന കേസില്‍ മന്ത്രി ജി. സുധാകരന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു..!!

സിപിഎം വനിതാ നേതാവിനെ പൊതുവേദിയില്‍ വെച്ച് അപമാനിച്ചെന്ന കേസില്‍ മന്ത്രി ജി. സുധാകരന്‍ കോടതിയില്‍ എത്തി മുന്‍കൂര്‍ ജാമ്യമെടുത്തു. മന്ത്രിയുടെ മുന്‍ പേഴ്‌സണ്‍ സ്റ്റാഫംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന യുവതി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പൊതുവേദിയില്‍ വെച്ച് പ്രസംഗിച്ചെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്.

കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കാനിരിക്കെ അമ്പലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിയാണ് മന്ത്രി രഹസ്യമായി മുന്‍കൂര്‍ ജാമ്യമെടുത്തത്. 2016 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം.

എന്‍എച്ച് കുമാരകോടി റോഡിന്‍റെ ഉദ്ഘാടനവേദിയില്‍വച്ച് അന്ന് സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പരാതിക്കാരിയെ മന്ത്രി അപമാനിച്ചെന്നാണ് ആരോപണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*