സി.ഓ.ടി നസീര്‍ വധശ്രമക്കേസില്‍ പൊലീസിനെതിരെ പ്രകോപനവുമായി കെ.സുധാകരന്‍..!!

തലശ്ശേരിയിലെ സിപിഐഎം വിമതനേതാവ് സി.ഓ.ടി നസീര്‍ വധശ്രമക്കേസില്‍ പൊലീസിന് പ്രകോപനവുമായി കണ്ണൂര്‍ നിയുക്ത എം.പി. കെ സുധാകരന്‍. ഇത് അന്ത്യശാസനമാണ്, ഇനിയും നടപടി വൈകിയാല്‍ നിയമം കൈയ്യിലെടുക്കാന്‍ മടിക്കില്ലെന്നാണ് സുധാകരന്‍ പരഞ്ഞത്.

തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് കോണ്‍ഗ്രസ് ഉപവാസ സമരത്തില്‍ പ്രസംഗിക്കുകയായിരുന്നു കെ. സുധാകരന്‍. ഇന്ന് രാവിലെ ആരംഭിച്ച സമരം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു.

ന്യൂനപക്ഷ സംരക്ഷണം പറയുന്ന സി.പി ഐ.എം നസീറിനെ വെട്ടിയത് നോമ്പ് തുറന്ന ശേഷമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷം ആരോപണങ്ങളുയര്‍ത്തിയപ്പോള്‍ എംഎല്‍എ എന്ത് കൊണ്ട് വിശദീകരണം നല്‍കിയില്ലെന്നും മുരളീധരന്‍ ചോദിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*