ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടു പേര്‍ മരിച്ചു..!!

കോഴിക്കോട് ചെറുവാടി പഴംപറമ്പ് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ട് പേര്‍ മരിച്ചു. ചെറുവാടി സ്വദേശി അബ്ദുറഹ്മാന്‍, മലപ്പുറം ഓമാനൂര്‍ സ്വദേശി വിനു എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

നിരവധി ചെങ്കല്‍ ക്വാറികളുള്ള പ്രദേശമാണ് പഴംപറമ്പ്. ക്വാറിക്കുള്ളില്‍ ജോലി ചെയ്യുന്നതിനിടെ അബ്ദുറഹ്മാന്‍ന്‍റെയും വിനുവിന്‍റെയും മേലേയ്ക്ക് മണ്ണിടിഞ്ഞു വീഴുകയായിരിന്നു.

കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണം. ഇരുവരും മണ്ണിനടിയില്‍പ്പെട്ട വിവരം വൈകിയാണ് പുറത്തുള്ളവര്‍ അറിഞ്ഞത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*