ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവം; പരാതിക്കാരി ഇന്ന് മുഖ്യമന്ത്രിയെ കാണും

ക്യാന്‍സറില്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തില്‍ പരാതിക്കാരിയായ രജനി ഇന്ന് മുഖ്യമന്ത്രിയെ കാണും. തനിക്ക് നഷ്ടപരിഹാരവും ജോലിയും നല്‍കണമെന്ന് ആവശ്യ പ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കും. പരാതിക്കാരിക്ക് എല്ലാ സഹായവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

കീമോയ്ക്ക് വിധേയമായ രജനിക്ക് തുടര്‍ ചികിത്സയ്ക്കുള്ള എല്ലാ വിധ സഹായവും സൗകര്യങ്ങളുമൊരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേസമയം, സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ക്കും രണ്ട് സ്വകാര്യ ലാബുകള്‍ക്കുമെതിരെയാണ് കേസെടുത്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*