ബി.ജെ.പിയുടെ ലക്ഷ്യം രാജ്യത്തിന്‍റെ ക്ഷേമമാണ്; പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യത്തിന്‍റെ ക്ഷേമമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വിജയത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നവരല്ല ബി.ജെ.പി പ്രവര്‍ത്തകരെന്നും നരേന്ദ്രമോദി ഗുരുവായൂരില്‍ പറഞ്ഞു.

കേരളത്തില്‍ പൊതുപരിപാടി സംഘടിപ്പിച്ചപ്പോള്‍ പലരും പരിഹസിച്ചു. ബി.ജെ.പി വിജയിക്കാത്തിടത്ത് എന്തിനാണ് ഇയാള്‍ പോകുന്നതെന്നായിരുന്നു ചോദ്യം. കേരളത്തിന്‍റെ പൈതൃകവുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതികള്‍ക്കായി എന്‍.ഡി.എ പ്രവര്‍ത്തിച്ചു. കേരളത്തിലെ ഏഴ് കേന്ദ്രങ്ങളില്‍ പ്രസാദ് പദ്ധതി നടപ്പാക്കി.

രാജ്യത്തെ എല്ലാവരേയും കാണുന്നത് ഒരുപോലെയെന്നും പ്രധാനമന്ത്രി. ഗുരുവായൂര്‍ ക്ഷേത്രം ദിവ്യവും പ്രൗഢഗംഭീരവുമാണ്. ഇന്ത്യയുടെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി ചരിത്രപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചു. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*