ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി..!!

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നാണ് ബിഹാർ സ്വദേശിനി മുംബൈ പോലീസിൽ പരാതി നൽകിയത്.

പരാതിയെ നിയമപരമായി നേരിടുമെന്ന് ബിനോയ് പ്രതികരിച്ചു. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ എട്ടുവയസുളള കുട്ടിയുണ്ടെന്നും കാണിച്ചാണ് ബിഹാർ സ്വദേശിനിയും ദുബൈയിൽ ഡാൻസ് ബാറിൽ ജോലിക്കാരിയുമായിരുന്ന യുവതി മുംബൈയിലെ അന്ധേരി ഓഷിവാര പൊലീസിൽ പരാതി നൽകിയത്.

2009മുതൽ 2018വരെ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതിയിൽ അന്ധേരി ഓഷിവാര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം 13നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മാനഭംഗം,വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയിട്ടുളളത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*