ബിനോയ് കോടിയേരിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയേക്കും..!!

ലൈംഗിക ചൂഷണ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന ബിനോയ് കോടിയേരിക്കായി മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. ഒളിവിലുള്ള ബിനോയിക്കായി കേരളത്തിലും മുംബൈയിലും മുംബൈ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല.

ഇന്നലെ ബിനോയിയുടെ തലശേരി തിരുവങ്ങാട്ടേയും മൂഴിക്കരയിലേയും വീട്ടില്‍ പൊലീസെത്തിയെങ്കിലും അദ്ദേഹത്തെ കാണാനായിരുന്നില്ല. ബിനോയിയുടെ ഫോണ്‍ ഓഫ് ചെയ്ത നിലയിലുമായിരുന്നു.

ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാന്‍ പൊലീസ് തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ തിരുവനന്തപുരത്തും കണ്ണൂരുമായാണ് അന്വേഷണം നടത്തുന്നത്. അതേസമയം മുംബൈ സെഷന്‍സ് കോടതിയില്‍ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ പറയുന്നത്. ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള കുട്ടിയുണ്ടെന്നും 34-കാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നല്‍കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*