ഭര്‍തൃപിതാവ് മരുമകളെ കഴുത്തറുത്ത് കൊലപ്പെടുത്തി..!!

വൈദ്യൂതി ബില്‍ കൂടുന്നതിനെ ചൊല്ലിയുള്ള കുടുംബകലഹം യുവതിയുടെ ജീവനെടുത്തു. ഡല്‍ഹയിലെ പഹര്‍ഗഞ്ചില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. 33കാരിയായ നീരജ് ദേവിക്കാണ് ജീവന്‍ നഷ്ടമായത്. ബില്ല് കൂടുന്നത് പതിവായതോടെ ഭര്‍തൃമാതാപിതാക്കളുമായി വഴക്കിട്ട നീരജ് ദേവി വീട്ടിലെ ബള്‍ബുകള്‍ ഊരിമാറ്റി.

ഇതേചൊല്ലിയുള്ള വഴക്കിനിടെയാണ് ഭര്‍തൃപിതാവ് 65കാരനായ ഭഗത് റാം നീരജയുടെ കഴുത്തറുത്തത്. കൊലപാതകത്തിനു ശേഷം രക്തംപുരണ്ട വസ്ത്രവുമായി ഭഗത്‌റാം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയും ചെയ്തു.

നീരജ് ദേവി മിക്കപ്പോഴും തന്നോടും ഭാര്യ ഹുക്കും ദേവിയോടും വഴക്കിട്ടിരുന്നുവെന്നും ഭര്‍ത്താവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നുവെന്നും ഭഗത് റാം മൊഴി നല്‍കി. പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*