ബാലഭാസ്‌ക്കറിന്‍റെ കാര്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് പൊളിച്ച്‌ പരിശോധിക്കും..!!

അന്തരിച്ച പ്രശസ്ത വയലിസ്റ്റ് ബാലഭാസ്‌ക്കറിന്‍റെ കാര്‍ ക്രൈംബ്രാഞ്ച് സംഘം ഇന്ന് വിദഗ്ധരുടെ നേതൃത്വത്തില്‍ പൊളിച്ച്‌ പരിശോധിക്കും. ബാലഭാസ്‌ക്കറിന്‍റെ അപകടത്തില്‍പ്പെട്ട കാറും സ്ഥലവും വിവിധ സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച്‌ തെളിവെടുപ്പ് നടത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

ഫോറന്‍സിക് സംഘം, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍, കാര്‍ കമ്ബനിയുടെ പ്രതിനിധികള്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്. അതേസമയം കഴിഞ്ഞ ദിവസം ഫോറന്‍സിക് സംഘം വാഹനം പരിശോധിച്ച്‌ സാമ്ബിളുകള്‍ ശേഖരിച്ചിരുന്നു. അപകടത്തെ കുറിച്ച്‌ ദുരൂഹത നിലനില്‍ക്കുന്നതിനാലാണ് ക്രൈംബ്രാഞ്ച് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിരിക്കുന്നത്.

വാഹനാപകടം എങ്ങനെ സംഭവിച്ചുവെന്ന് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ സ്ഥിരീകരിക്കാനാവുമോ എന്ന ശ്രമമാണ് ഇന്നത്തെ സംയുക്ത പരിശോധനയിലൂടെ ക്രൈംബ്രാഞ്ച് ലക്ഷ്യമിടുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*