ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു..!!

ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യം ഒരു ഭീകരനെ വധിച്ചു. ബാരാമുള്ള ജില്ലയിലെ ബോണിയര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫ് ജവാന്‍മാരും ഭീകരവിരുദ്ധ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ നടത്തിയത്. പ്രദേശം സൈന്യത്തിന്‍റെ ശക്തമായ സുരക്ഷാ വലയത്തിലാണ്. കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*