അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു..!!

പഞ്ചവാദ്യ രംഗത്തെ കുലപതി അന്നമനട പരമേശ്വര മാരാര്‍ അന്തരിച്ചു. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

ഏറെക്കാലം തൃശൂര്‍ പൂരത്തിലെ തിരുവമ്ബാടി മഠത്തില്‍ വരവിലെ പഞ്ചവാദ്യത്തിലെ മേളപ്രമാണക്കാരനായിരുന്നു അന്നമനട പരമേശ്വര മാരാര്‍.

ഗുരുവായൂരില്‍ ഉത്സവ കാലത്ത് പഞ്ചവാദ്യത്തിന് സ്ഥിര പ്രമാണക്കാരന്‍ ആയിരുന്ന പരമേശ്വര മാരാര്‍ അസുഖ ബാധിതനായി അരങ്ങത്ത് നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. നാല് വര്‍ഷം മുന്‍പാണ് അദ്ദേഹം അവസാനമായി ഗുരുവായൂരില്‍ പഞ്ചവാദ്യത്തില്‍ പങ്കെടുത്തത്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*