അനന്ത്‌നാഗില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ജവാന് വീര മൃത്യു..!!

ജമ്മു കശ്മീരിലെ അനന്തനാഗില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് രാവിലെയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും ചെയ്തതായും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച അനന്ത്‌നാഗില്‍ തന്നെ നടന്ന ഏറ്റുമുട്ടലില്‍ ഒരു മേജറും മൂന്ന് സൈനികരും കൊല്ലപ്പെട്ടിരുന്നു.

അതിനു പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരര്‍ക്കായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. രാഷ്ട്രീയ റൈഫിള്‍സ്, കാശ്മീര്‍ പോലീസിന്‍റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.

കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ വീരമൃത്യു വരിച്ചിരുന്നു. 2 ഭീകരരെ സുരക്ഷാ സേന വധിച്ചു. ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. അനന്തനാഗ് ജില്ലയിലെ അച്ചാബാല്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*