അമര്‍നാഥ് യാത്രയ്ക്ക് ഭീകരാക്രമണ ഭീഷണി..!!

അമര്‍നാഥ് യാത്ര ആരംഭിക്കാന്‍ ഒരാഴ്ച്ച മാത്രം ശേഷിക്കെ കശ്മീര്‍ താഴ്വരയില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. തീര്‍ത്ഥാടന യാത്രക്ക് നേരെ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ലഷ്‌കര്‍ ഇ തൊയ്ബ , ഹിസ്ബുള്‍ മുജാഹിദ്ദീന്‍ , ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരവാദ സംഘടനകളില്‍ നിന്ന് പരിശീലനം ലഭിച്ച മുന്നൂറോളം ഭീകരര്‍ കശ്മീരില്‍ സജീവമാണെന്നും , തീര്‍ത്ഥാടന യാത്രക്ക് നേരെ അക്രം നടത്താന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ് നല്‍കുന്നത്.

ഈ സാഹചര്യത്തില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് സുരക്ഷാ കര്‍ശനമാക്കാന്‍ സുരക്ഷാ സേനകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കാനുമുള്ള നടപടി സൈന്യം ആരംഭിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*