അഭിനന്ദനെ പരിഹസിച്ചുകൊണ്ടുള്ള പാക് പരസ്യത്തിന് മറുപടിയുമായി പൂനം പാണ്ഡെ..!!

ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിനിടയില്‍ പാക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ചുകൊണ്ടുള്ള പാക്കിസ്ഥാന്‍ ടിവി ചാനലിന്‍റെ പരസ്യത്തിന് വ്യത്യസ്ത രീതിയില്‍ മറുപടി നല്‍കി ബോളിവുഡ് താരം പൂനം പാണ്ഡെ. പാക്കിസ്ഥാന്‍ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്നലെയാണ് വാട്‌സ് ആപ്പില്‍ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവീരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് പൂനം ഡി കപ്പ് നല്‍കാമെന്നും നിങ്ങള്‍ക്കിതില്‍ ചായ കുടിക്കാമെന്നും പറയുന്നത്. തന്‍റെ മൊബൈലില്‍ അഭിനന്ദനെ പരിഹസിച്ചുകൊണ്ടുള്ള ജാസ് ടിവിയുടെ പരസ്യം പ്ലേ ചെയ്തതിന് ശേഷമായിരുന്നു പൂനം പാണ്ഡേയുടെ മറുപടി.

”ഇന്നലെയാണ് ഞാന്‍ ഈ പരസ്യം കണ്ടത്. ഹേ പാക്കിസ്ഥാന്‍ ഒരു വാര്‍ ഹീറോയെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ല. നിങ്ങള്‍ ടീ കപ്പുകൊണ്ട് എന്തിന് തൃപ്തരാവണം. നിങ്ങള്‍ അര്‍ഹിക്കുന്ന കപ്പ് ഇതാണ്… ഡീ കപ്പ് …ഡബിള്‍ ഡീകപ്പ്. നിങ്ങള്‍ക്ക് ഇതില്‍ ചായയും കുടിക്കാം”- എന്ന് പറഞ്ഞ ശേഷം പാഡ്ഡഡ് ബ്രാ ഊരി നല്‍കുകയായിരുന്നു പൂനം പാണ്ഡെ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*