17കാരിയെ വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിച്ചു; മൂന്നു യുവാക്കള്‍ അറസ്റ്റില്‍..!!

ദുബൈയില്‍ 17കാരിയെ വേശ്യാവൃത്തി ചെയ്യാന്‍ നിര്‍ബന്ധിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ബംഗ്ലാദേശികളായ യുവാക്കളാണ് പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചെന്ന കേസില്‍ അറസ്റ്റിലായത. കേസില്‍ വ്യാഴാഴ്ച കോടതി വാദം കേട്ടു.

മസാജ് പാര്‍ലറില്‍ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് ബംഗ്ലാദേശിയായ പെണ്‍കുട്ടിയെ സ്വന്തം നാട്ടുകാരനായ സുഹൃത്ത് തന്നെയാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ ദുബൈയില്‍ എത്തിച്ചത്. എന്നാല്‍ ജോലി ശരിയാക്കി കൊടുക്കാതെ ബര്‍ ദുബൈയിലെ ഫ് ളാറ്റില്‍ പൂട്ടിയിട്ട് പണത്തിന് വേണ്ടി വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് പാസ്‌പോര്‍ട് ശരിയാക്കി കൊടുത്തത് പ്രതികള്‍ തന്നെയാണ്.

പ്രായപൂര്‍ത്തിയായതായി കാണിച്ചാണ് പ്രതികള്‍ പാസ്‌പോര്‍ട് ശരിയാക്കി കൊടുത്തത്. ദുബൈ എയര്‍പോര്‍ട്ടിലെത്തിയ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയതും പ്രതികള്‍ തന്നെയാണ്. ദുബൈയിലെത്തിയപ്പോള്‍ രണ്ട് മുറികളുള്ള ഒരു ഫ്ലാറ്റില്‍ തന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ മറ്റു മൂന്നു സ്ത്രീകള്‍ കൂടി ഉണ്ടായിരുന്നു. തുടര്‍ന്ന് തന്നോട് ജോലി വേശ്യാവൃത്തിയാണെന്ന് അറിയിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

ഇതോടെ കരയാന്‍ തുടങ്ങിയ പെണ്‍കുട്ടി തനിക്ക് വേശ്യാവൃത്തി ചെയ്യാന്‍ സമ്മതമല്ലെന്ന് അറിയിച്ചു. എന്നാല്‍ ദുബൈയിലേക്ക് കൊണ്ടുവരനായി ചെലവിട്ട തുക തിരിച്ചുനല്‍കുന്നതുവരെ ബംഗ്ലാദേശിലേക്ക് തിരിച്ചുപോകാനാകില്ലെന്ന് പ്രതികള്‍ പറയുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു.

തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ തന്റെ അടുക്കലെത്തിയ പാകിസ്ഥാന്‍ സ്വദേശിയായ കസ്റ്റമര്‍ക്ക് തന്നോട് അലിവ് തോന്നുകയും അദ്ദേഹം ദുബൈ പോലീസിന്റെ നമ്ബര്‍ തന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് താന്‍ ദുബൈ പോലീസിനെ വിളിച്ച്‌ സഹായം അഭ്യര്‍ത്ഥിച്ചത്. മനുഷ്യക്കടത്തിനും വേശ്യാവൃത്തി നടത്തുന്നതിനുമാണ് മൂന്നു ബംഗ്ലാദേശികള്‍ക്കെതിരെയും കേസെടുത്തതെന്നും അേേദ്ദഹം അറിയിച്ചു. ജുലൈ എട്ടിന് കേസിന്റെ വിചാരണ തുടങ്ങും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*