Monthly Archives: June 2019

കുടിവെള്ള തര്‍ക്കം; യുവതിയെ ഭർതൃസഹോദരൻ കൊലപ്പെടുത്തി..!!

കുടിവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവതിയെ ഭർതൃസഹോദരൻ കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഖാർ വെസ്റ്റ് പ്രദേശത്തെ പൊതു ടാങ്കിൽ നിന്നും വെള്ളം ശേഖരിക്കുകയായിരുന്ന ഭർതൃസഹോദരനുമായി യുവതി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. പിന്നാലെ നമിത പൊഖാർ എന്ന യുവതിയെ ഇയാൾ മർദ്ദിച്ച് കൊലപ്പെടുത്തി. ഐപിസി 302, 37(1) (A),135 എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

Read More »

യോഗിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്കാഗാന്ധി..!!

ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടന്ന് അവര്‍ക്ക് തോന്നിയതൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പ്രിയങ്ക ആരോപിച്ചു. ‘ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയാണ്.അവര്‍ക്ക് തോന്നിയതുപോലെയാണ് കാര്യങ്ങള്‍. ഇവിടെ ക്രിമിനല്‍ സംഭവങ്ങള്‍ ഒന്നിനുപിറകെ ഒന്നായി നടക്കുന്നു. ഇക്കാര്യത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വാ തുറക്കില്ല. അവര്‍ ബധിരരാണ്.അല്ലെങ്കില്‍ ഉത്തര്‍പ്രേദശ് സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയോ? എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

Read More »

കോടഞ്ചേരി അപകടം; ചികിത്സയിലുള്ളവരുടെ ഉള്ളില്‍ ഫ്യൂരിഡാനാണെന്ന് റിപ്പോര്‍ട്ട്..!!

കോടഞ്ചേരിയില്‍ നിന്ന് മദ്യം കഴിച്ച്‌ അവശനിലയില്‍ ആശുപത്രിയിലെത്തിച്ചവരുടെ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. ചികിത്സയിലുള്ളവരുടെ ഉള്ളില്‍ ചെന്നത് ഫ്യൂരിഡാനാണെന്ന് റിപ്പോര്‍ട്ട്.  പരിശോധന റിപ്പോര്‍ട്ട് എക്സൈസിന് ലഭിച്ചു. മൂവരും മദ്യപിച്ച സ്ഥലത്തിനടുത്ത് സള്‍ഫ്യൂരിക് ആസിഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കണ്ടെത്തി. ഇന്നലെ രാത്രി ഏഴരയോടെയാണ് ബോധരഹിതനായി കൊളമ്ബന്‍ റോഡില്‍ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. കൊളമ്ബനെ താമരശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന നാരായണന്‍, ഗോപാലന്‍ എന്നിവരെ അവശനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനിക്ക് സമീപമുള്ള റബ്ബര്‍ എസ്‌റ്റേറ്റിലെ തൊഴിലാളികളായിരുന്നു മൂവരും.

Read More »

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവാവ് വിദ്യാര്‍ഥിനിയെ കുത്തിവീഴ്ത്തി..!!

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. മംഗളൂരുവിലാണ് സംഭവം. എം ബി എയ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്. ശരീരത്തില്‍ 12 കുത്തുകളേറ്റ വിദ്യാര്‍ഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാര്‍ തടയുന്നതിനിടെ സ്വയം കഴുത്ത് മുറിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സുശാന്തിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം കോളേജില്‍ നിന്ന് മടങ്ങുന്നതിനിടെ ബാഗമ്ബള്ളിയില്‍ യുവതിയുടെ വീടിനടുത്ത് വച്ചാണ് സംഭവം.

Read More »

രാജ്കുമാറിന്‍റെ മരണം; പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

രാജ്കുമാറിന്‍റെ മരണത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രത്യേക അന്വേഷണ സംഘം പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. അതേസമയം രാജ്കുമാറിനെ മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് കൊണ്ടു വന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്‍സണ്‍ ജോസഫ് നേതൃത്വത്തിലുള്ള സംഘമാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി തെളിവെടുപ്പ് നടത്തിയത്. കൂടാതെ അതെ മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിക്കപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

Read More »

കൊച്ചിയില്‍ നാലര കിലോ കഞ്ചവുമായി യുവാവ് പിടിയില്‍..!!

നാലര കിലോ കഞ്ചവുമായി യുവാവ് എക്‌സൈസ് പിടിയില്‍. തോപ്പുംപടി പാലത്തില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. വാത്തുരുത്തി സ്വദേശി അജ്മലാണ് എക്‌സൈസിന്‍റെ പിടിയിലായത്. മയക്കുമരുന്ന് കേസുകളടക്കം 24 കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടു വന്ന നാലര കിലോ കഞ്ചാവാണ് കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശശികുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശരീരത്തില്‍ കെട്ടിവച്ച നിലയില്‍ കഞ്ചാവ് ഒളിച്ചു കടത്തുകയായിരുന്നു ഇയാള്‍.

Read More »

കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗി ആത്മഹത്യ ചെയ്തു..!!

കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രോഗി ആത്മഹത്യ ചെയ്തു. കൊല്ലം പന്മന സ്വദേശി കൈസ് ബഷീറാണ് ( 18) മരിച്ചത്. ചികിത്സയിലിരിക്കെ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടിയാണ് ആത്മഹത്യ ചെയ്തത്. കഴുത്തിലെ ഞരമ്പ് മുറിച്ച് നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് കൗണ്‍സിലിംഗ് നല്‍കുന്നതിനിടെയായിരുന്നു സംഭവം

Read More »

എടിഎം തക‍ർത്ത് മോഷണ ശ്രമം; പ്രതിയെ പൊലീസ് പിടികൂടിയത് വാട്ടർ ടാങ്കിൽ നിന്ന്..!!

എ ടി എം തക‍ർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് വാട്ടർ ടാങ്കിൽ നിന്ന് പിടികൂടി. എറണാകുളം ഞാറയ്ക്കലിൽ ഇന്ന് പുലർച്ചെയാണ് സംഭവം. വൈപ്പിൻ സ്വദേശി ആദർശിനെയാണ് പൊലീസ് പിടികൂടിയത്. ഞാറയ്ക്കലിലെ സ്കൂൾമുറ്റം എസ്ബിഐ എടിഎമ്മിൽ  പുലർച്ചെ മൂന്ന് മണിയോടെയാണ് പ്രതി ആദർശ് കവർച്ച നടത്താൻ ശ്രമിച്ചത്. കോടാലി കൊണ്ട് കൗണ്ടർ വെട്ടിപൊളിക്കാൻ ശ്രമിക്കുന്നതിനിടെ അപായ സൂചന ബാങ്കിന്‍റെ കൺട്രോൾ റൂമിൽ ലഭിച്ചു. ബാങ്ക് അധികൃതർ ഉടൻ തന്നെ വിവരം പൊലീസിന് കൈമാറി.  ഞാറയ്ക്കൽ പൊലീസിന്‍റെ പട്രോളിംഗ് സംഘം സ്ഥലത്തെത്തിയതോടെ പ്രതി കവർച്ച ...

Read More »

ഹരിയാന കോണ്‍ഗ്രസ് നേതാവിന്‍റെ കൊലപാതകം; ഒരു സ്ത്രീയടക്കം രണ്ട് പേര്‍ അറ്‌സറ്റില്‍..!!

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീയടക്കം രണ്ട് പേര്‍ അറ്‌സറ്റില്‍. ഇന്ന് രാവിലെയാണ് ഫരീദാബാദ് പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം കൊലപാതകത്തില്‍ പങ്കാളിയായ പ്രധാനപ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വികാസ് ചൗധരിയെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. കാറില്‍ യാത്ര ചെയ്യവേ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ ജിമ്മില്‍ പോവാനായി ഇറങ്ങവേയായിരുന്നു സംഭവം. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More »

വാളയാറില്‍ ലോറിയില്‍ വാന്‍ ഇടിച്ച്‌ അഞ്ച് മരണം..!!

വാളയാറില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ മാരുതി വാന്‍ ഇടിച്ച്‌ അഞ്ചുപേര്‍ മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മാരുതി ഒമ്‌നി വാന്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. കോയമ്ബത്തൂര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ പെട്ട എല്ലാവരെയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചുപേര്‍ മരിക്കുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് കുട്ടികളും, ഒരു സ്ത്രീയും ഡ്രൈവറുമാണ് ഉള്ളത്. ഇവര്‍ കോയമ്ബത്തൂരിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിതവേഗമാണ് അപകടകാരണമെന്നാണ് കരുതുന്നത്. വാളയാറിനടുത്ത് 14-ാം മൈലില്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടമുണ്ടായത്.

Read More »