യാക്കൂബ് വധം; കേസിൽ വിധി പറയുന്നത് മെയ് 22 ലേക്ക് മാറ്റി..!!

കീഴൂരിലെ സിപിഎം പ്രവർത്തകൻ യാക്കൂബ് കൊല്ലപ്പെട്ട കേസിൽ വിധി പറയുന്നത് മെയ് 22 ലേക്ക് മാറ്റി. തലശേരി രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ 14 ആം പ്രതി വത്സൻ തില്ലങ്കേരി ഉൾപ്പെടെയുള്ളവർ കോടതിയിൽ ഹാജരായിരുന്നു. 2006ലാണ് യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്നത്.

ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസിൽ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.  ശങ്കരൻ മാസ്റ്റർ, മനോഹരൻ എന്നിവരടക്കം അടക്കം 16 പേരാണ് പ്രതികൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*