വൈറസ് സിനിമയ്ക്ക് ആശംസകളുമായി ഇര്‍ഫാന്‍ പത്താന്‍..!!

ആഷിഖ് അബു ചിത്രം വൈറസിന് ആശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. നിപ സമയത്ത് താന്‍ കോഴിക്കോട്ട് ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹം വൈറസ് ടീമിന് ആശംസകളും നേര്‍ന്നു. ട്വിറ്ററിലൂടെയായിരുന്നു ഇര്‍ഫാന്‍റെ ആശംസകള്‍.

‘നിപ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഞാന്‍ കോഴിക്കോട്ട് ഉണ്ടായിരുന്നു. പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നു അത്. സ്വാര്‍ഥതയില്ലാത്ത പോരാട്ടത്തിന്‍റെ കഥ പറയുന്ന വൈറസ് സിനിമാ ടീമിന് എല്ലാ ആശംസകളും”, പത്താന്‍ ട്വിറ്ററില്‍ കുറിച്ചു.

ആസിഫ് അലി, ടൊവിനോ തോമസ്, പാര്‍വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, രേവതി, ഇന്ദ്രജിത്, മഡോണ സെബാസ്റ്റ്യന്‍, പൂര്‍ണിമ ഇന്ദ്രജിത്, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ, ശ്രീനാഥ് ഭാസി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

നിപ വൈറസിനെതിരെയുള്ള കേരളത്തിന്‍റെ പ്രതിരോധത്തിന്‍റെയും ചെറുത്തുനില്‍പ്പിന്‍റെയും അതിജീവനത്തിന്‍റെയും നേര്‍ക്കാഴ്ച്ച പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചിത്രം ജൂണില്‍ തിയേറ്ററുകളില്‍ എത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*