വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നിരോധിത സിഗററ്റ് പിടികൂടി..!!

അബുദാബിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നിരോധിത സിഗററ്റുകള്‍ കസ്റ്റംസ് പിടികൂടി. ചൊവ്വാഴ്ച പുലര്‍ച്ചെ 3.45 ന് എത്തിയ ഗോ എയര്‍ വിമാനത്തിലാണ് സിഗററ്റ് കടത്താന്‍ ശ്രമിച്ചത്. കാസര്‍ക്കോട് സ്വദേശികളായ ഹംസ മൊയ്തീന്‍ കുഞ്ഞ്, മുഹമ്മദ് അമീര്‍ സൊഹെയ്ല്‍ എന്നിവരില്‍ നിന്നാണ് സിഗററ്റ് പിടികൂടിയത്.

200 സിഗററ്റുകള്‍ വീതമുള്ള 500 പെട്ടികളാണ് ഉണ്ടായിരുന്നത്. കസ്റ്റംസ് അസി. കമ്മീഷണര്‍ മധുസൂദന ഭട്ടിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സിഗററ്റ് പിടിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*