വയനാടിന് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി..!!

വയനാട്ടിലെ വോട്ടർമാർക്ക് മലയാളത്തിൽ നന്ദി അറിയിച്ച് രാഹുൽ
ഗാന്ധി. രാജ്യത്തെ ജനങ്ങളുടെ തീരുമാനം ബഹുമാനിക്കുന്നതായി ട്വിറ്ററിൽ കുറിച്ച രാഹുൽ എല്ലാ പ്രവർത്തകരുടെയും കഠിനാധ്വാനത്തിനും നന്ദി അറിയിച്ചു.

കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിന് വിജയിച്ച രാഹുൽ വയനാട്ടിൽ നിന്ന് നേടിയത് 4,31770 വോട്ടുകളായിരുന്നു. പൊതുതെരഞ്ഞെടുപ്പിൽ രണ്ടിടത്തായി മത്സരിച്ച രാഹുൽ അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടെങ്കിലും വയനാട്ടിൽ നാല് ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

രാഹുല്‍ ഗാന്ധിയുടെ  ട്വീറ്റ്:

രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു.

വിജയിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ

നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു

എല്ലാ കോൺഗ്രസ്സ് പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാൻ നന്ദി അറിയിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*