തല്‍സമയം ഫലമറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍.

തിരഞ്ഞെടുപ്പ് ഫലമറിയാന്‍ രാജ്യം കാത്തിരിക്കുകയാണ്. ഇത്തവണ തെരഞ്ഞെടുപ്പ് ഫലം തല്‍സമയം അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഫല സൂചനകള്‍ അറിയാന്‍ സഹായിക്കുക. നാളെ രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങും.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. സംസ്ഥാനങ്ങളെ വേര്‍തിരിച്ചും സ്ഥാനാര്‍ത്ഥിയെക്കുറിച്ചും പ്രത്യേകമായി അറിയാന്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*