താരരാജാവ് മോഹൻ‌ലാലിന് ഇന്ന് 59-ാം പിറന്നാള്‍..!!

മലയാളസിനിമയിലെ താരരാജാവ് മോഹൻ‌ലാലിന് ഇന്ന് 59-ാം പിറന്നാള്‍. പിറന്നാൾ വൻ ആഘോഷമാക്കി തീര്‍ക്കാൻ സോഷ്യൽ മീഡിയയിലുള്‍പ്പെടെ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ മലയാള സിനിമാലോകത്തിലേക്കെത്തിയ താരം പിന്നീട് സിനിമ ലോകം തന്നെ കീഴടക്കുന്ന താരരാജാവായി വളരുകയായിരുന്നു. 1980-’90 ദശകങ്ങളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സിൽ നായകനായ അപൂര്‍വം നടൻമാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ.

പത്തനംതിട്ടയിലെ ഇലന്തൂരിൽ വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും മകനായി 1960 മെയ് 21നാണ് മോഹൻ‌ലാലിന്‍റെ ജനനം. 50 കോടിയും 100 കോടിയും 200 കോടിയും ബോക്സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടൻ മലയാള സിനിമയിൽ നാലുപതിറ്റാണ്ടായി തന്‍റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര തുടരുകയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*