ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം..!!

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചു. മരണ കാരണം ചികിത്സാ പിഴവെന്ന് രോഗിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിത്താശയക്കല്ല് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണ് മരിച്ചത്.

ചികിത്സാ പിഴവുണ്ടായതായി ബന്ധുക്കള്‍ നേരത്തേ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ചികിത്സാ രേഖകൾ അടക്കമാണ് ഡോക്ടമാർക്കതിരെ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ 13 നാണ് ചേമഞ്ചേരി സ്വദേശി ബൈജുവിന് പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയത്. താക്കോൽ ദ്വാര സർജറിയിലൂടെയാണ് കല്ല് നീക്കം ചെയ്തത്.

എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗി ഗുരുതരാവസ്ഥയിലായി. ശസ്ത്രക്രിയയ്ക്ക് ശേഷം പിത്താശയത്തിലെ നീര് പുറത്തുപോകാൻ ട്യൂബ് ഇടണം. എന്നാൽ ഈ ട്യൂബ് ഇട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*