ശാരദ ചിട്ടിത്തട്ടിപ്പ് കേസ്; രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീം കോടതി നീക്കി..!!

ബംഗാളിലെ ശാരദ ചിട്ടിത്തട്ടിപ്പ് കേസില്‍ അന്വേഷണം അട്ടിമറിച്ചതായി ആരോപണം നേരിടുന്ന കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള വിലക്ക് സുപ്രീം കോടതി നീക്കി. ഏഴ് ദിവസത്തിന് ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സിബിഐക്ക് കൈക്കൊള്ളാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യത്തിനായി രാജീവ് കുമാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചേക്കും.  അഴിമതി കേസില്‍ തൃണമൂല്‍ നേതാക്കളെ സംരക്ഷിക്കാന്‍ രാജീവ് തെളിവുകള്‍ നശിപ്പിച്ചെന്നാണ് സിബിഐയുടെ വാദം. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളെ ചോദ്യം ചെയ്യുന്നതിനായി കൊല്‍ക്കത്തയിലെ വസതിയിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തത് വന്‍ രാഷ്ട്രീയ വിവാദമായിരുന്നു.

കേന്ദ്ര സര്‍ക്കാരിനെതിരെ മമത നിരാഹാരവും നടത്തി. ഷില്ലോങ്ങില്‍ ഒന്നിലേറെ തവണ ചോദ്യം ചെയ്യലിന് ഹാജരായ രാജീവ് എന്നാല്‍ കൃത്യമായ മറുപടികള്‍ നല്‍കിയില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ ഇന്നലെ കോടതിയില്‍ അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*