ശബരിമല വിഷയം പരിശോധിക്കാന്‍ സി.പി.എം തീരുമാനം

തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഉണ്ടായതിന് പിന്നാലെ ശബരിമല വിഷയം പരിശോധിക്കാന്‍ സി.പി.എം തീരുമാനം. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ലെന്ന മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും നിലപാട് തള്ളുന്നതാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പ്രസ്താവന. ശബരിമല വിഷയം തെരഞ്ഞെടുപ്പിന് സ്വാധീനിച്ചിട്ടില്ലെന്നായിരിന്നു മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും കഴിഞ്ഞ ദിവസം വരെ അഭിപ്രായപ്പെട്ടിരുന്നത്.

എന്നാല്‍ ഇതിനെ തള്ളുന്നതാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നിറക്കിയ പ്രസ്താവന. ഇടതുപക്ഷത്തിന്‌ സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളില്‍ കുറവുണ്ടായി. ഇതില്‍ ഒരു വിഭാഗം വോട്ടുകള്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ലഭിച്ചുവെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം അനന്ദന്‍ പറഞ്ഞു.

ഗൗരവമായ പരിശോധനയിലൂടെ കുറവുകള്‍ തിരുത്തി നഷ്ടപ്പെട്ട ജനപിന്തുണ ആര്‍ജ്ജിക്കുന്നതിനും എല്ലാ തലങ്ങളിലും പാര്‍ടി ഒറ്റക്കെട്ടായി ശ്രമിക്കുമെന്ന് സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംസ്ഥാന കമ്മിറ്റി മുതല്‍ ബൂത്ത്‌ കമ്മിറ്റി വരെ പരിശോധന നടത്താനാണ് തീരുമാനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*