ശബരിമല തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് കാര്യമായി ദോഷം ചെയ്തു; ബാലകൃഷ്ണപിള്ള..!!

ശബരിമല വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. ശബരിമല എല്‍.ഡി.എഫിന് ദോഷം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ‘വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരിമല പ്രശ്‌നം പരിഹരിക്കാനാകില്ല. എത്ര ശക്തി പ്രയോഗിച്ചാലും ആ വികാരം മറികടക്കാന്‍ കഴിയില്ല’

വിശ്വാസസംരക്ഷണ നിലപാടായിരുന്നു എന്‍.എസ്.എസിന്റേത്. അതായിരുന്നു ശരിയായ നിലപാടെന്നും ഇടതുമുന്നണിയിലെ അംഗം കൂടിയായ ബാലകൃഷ്ണപിള്ള പറഞ്ഞു. വിശ്വാസം കാത്തുകൊണ്ടല്ലാതെ ശബരി മല പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. സർക്കാർ എത്ര ശക്തി പ്രയോഗിച്ചാലും  ആ വികാരം മറികടക്കാൻ സാധിക്കില്ല. ന്യൂനപക്ഷങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*