സാബിത് വധക്കേസ്; മുഴുവന്‍ പ്രതികളേയും കോടതി വെറുതെ വിട്ടു..!!

മുഹമ്മദ് സാബിത് വധക്കേസിൽ പ്രതികളാക്കപ്പെട്ടിരുന്ന 6 ആർഎസ്എസ് പ്രവർത്തകരെ കാസർഗോഡ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വെറുതെവിട്ടു. അക്ഷയ്, വൈശാഖ് ,വിജേഷ് , ധനഞ്ജയ്, സച്ചിൻ, പവൻകുമാർ എന്നീ ആർഎസ്എസ് പ്രവർത്തകരെയാണ് കോടതി വെറുതെ വിട്ടത്. 2013 ജൂലൈ 7 നായിരുന്നു കാസർഗോഡ് റോഡ് ജെപി നഗറിൽ വച്ച് മുഹമ്മദ് സാബിത് കൊല്ലപ്പെട്ട സംഭവം ഉണ്ടായത്.

കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് ഹൈക്കോടതി അഭിഭാഷകനായ എ. മുഹമ്മദിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ളയാണ് പ്രതികൾക്ക് വേണ്ടി ഹാജരായത്, അഡ്വ ജോസഫ് തോമസ്, ബീ രവീന്ദ്രൻ എന്നിവരും പ്രതികൾക്കു വേണ്ടി ഹാജരായി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*