രണ്ട് ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ കാഞ്ചന്‍ജംഗയില്‍ മരിച്ചു..!!

ഹിമാലയത്തിലെ കാഞ്ചന്‍ജംഗ കൊടുമുടി കയറുന്നതിനിടെ രണ്ട് ഇന്ത്യന്‍ പര്‍വ്വതാരോഹകര്‍ മരണമടഞ്ഞു. വിപ്‌ളവ് വൈദ്യ(48) കുന്തലാല്‍ കണ്‍റാര്‍(46) എന്നിവരാണ് ലോകത്തെ ഏറ്റവും ഉയരമുള്ള മൂന്നാമത്തെ കൊടുമുടി കയറവേ  8000 മീറ്റര്‍( 26,246 അടി) ഉയരത്തില്‍ വച്ച് മരിച്ചത്. ഇരുവരും കൊല്‍ക്കത്ത സ്വദേശികളാണ്. നേപ്പാളിലാണ് ഈ കൊടുമുടി.

ഇത്രയേറെ ഉയരത്തില്‍ വച്ച് സ്വാഭാവികമായി ഉണ്ടാകാവുന്ന അസ്വസ്ഥത മൂലമാണ് ഇവര്‍  മരിച്ചത്.   കൊടുമുടി കയറുന്ന സീസണ്‍ ഈ മാസം അവസാനിക്കാന്‍  ഇരിക്കെ നൂറുകണക്കിന് പര്‍വ്വതാരോഹകരാണ് ഹിമാലയത്തിലെ പല കൊടുമുടികള്‍ കയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*