റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഭീകരാക്രമണ ഭീഷണി..!!

മൂന്നു ദിവസത്തിനുള്ളില്‍ യുപിയിലെയും ദല്‍ഹിയിലെയും ഏഴു റെയില്‍വേ സ്‌റ്റേഷുകള്‍ തകര്‍ക്കുമെന്ന് ഭീകരരുടെ ഭീഷണി. ഭീഷണിയെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ട്രെയിനുകളിലും സ്‌റ്റേഷനുകളിലും തെരച്ചിലും പരിശോധനകളും വ്യാപകമാക്കി.

പഴയ ഗാസിയാബാദ്, മീററ്റ്, ഷംലി, നിസാമുദ്ദീന്‍ എന്നിവയടക്കം 7 സ്‌റ്റേഷനുകള്‍ ബോംബു വച്ച് തകര്‍ക്കുമെന്നാണ് ഗാസിയാബാദ് എസ്പി ഉപേന്ദ്ര അഗര്‍വാളിന് ഈ മെയിലില്‍, ലഭിച്ച ഭീഷണിക്കത്തില്‍ പറയുന്നത്. ഇതേ തുടര്‍ന്ന് റെയില്‍വെ സ്‌റ്റേഷനുകള്‍ക്കുള്ള സുരക്ഷ ശക്തമാക്കി. ഷംലി പോലീസ് കേസ് എടുത്തിട്ടുണ്ട്. ഈ മെയിലിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഐടി സെല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*